From the print
വന്യജീവി ആക്രമണം: ശാസ്ത്രീയ പരിഹാര മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി കണ്ടെത്തണം: കാന്തപുരം
കേരളയാത്രക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ നായകന്‍ കൂടിയായ കാന്തപുരം.
പത്തനംതിട്ട | വന്യജീവി ആക്രമണത്തില്‍ നിന്ന് കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സംരക്ഷിക്കാന്‍ ശാസ്ത്രീയ പരിഹാര മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി കണ്ടെത്തണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരളയാത്രക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ നായകന്‍ കൂടിയായ കാന്തപുരം.
ഹിന്ദു, ക്രിസ്ത്യ, മുസ്‌ലിം വിഭാഗങ്ങള്‍ ഒന്നിച്ച് ജീവിക്കുന്ന നാടാണ് നമ്മുടേത്. നമ്മുടെ രാജ്യത്തിന്റെ പൈതൃകം സൗഹൃദമാണ്. ആ സൗഹൃദം കാത്തുസൂക്ഷിക്കണം. എല്ലാ മനുഷ്യരിലും പരസ്പര സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശമെത്തിക്കലാണ് ഈ യാത്രയുടെ ലക്ഷ്യം. ഏത് പ്രതിസസി ഘട്ടത്തിലും സഹജീവികളെ കൈവിടരുത്. വിഭാഗീയതയും വര്‍ഗീയതയും നാടിന് ആപത്താണെന്നും കാന്തപുരം വ്യക്തമാക്കി.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. അശ്‌റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു. ഉപനായകരായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ഫിര്‍ദൗസ് സുറൈജി പ്രമേയ ഭാഷണം നടത്തി.
റവ. നദാനിയല്‍ റബ്ബാന്‍, സ്വാമി നിര്‍വിണിനന്ദ, രാജു എബ്രഹാം, സഹീര്‍, സമദ് മേപ്രത്ത്, പത്മകമാര്‍, റശീദ്, നിസാര്‍ നൂര്‍മഹല്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍സാര്‍ മുഹമ്മദ്, എം എച്ച് ഷാജി, അഫ്സല്‍ പത്തനംതിട്ട, അഡ്വ. സകീര്‍ ഹുസൈന്‍, മുഹമ്മദ് ഇസ്മാഈല്‍ പ്രസംഗിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബൂ ഹനീഫല്‍ ഫൈസി തെന്നല, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, മുസ്്തഫ കോഡൂര്‍, മുഹമ്മദ് പറവൂര്‍ സംബന്ധിച്ചു. ഡോ. അലി ഫൈസി സ്വാഗതവും സ്വലാഹുദ്ദീന്‍ മദനി നന്ദിയും പറഞ്ഞു.
സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ മറ്റു സമുദായങ്ങളെ ഇകഴ്ത്തുന്ന പ്രവണത പാടില്ലെന്നും മനോവേദന എല്ലാവര്‍ക്കും ഒന്നാണെന്ന് തിരിച്ചറിയണമെന്നും ആലപ്പുഴയിലെ കായംകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു. ചില താത്പര്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ മുറിപ്പെടുത്തുന്ന സമീപനം ഉണ്ടാകരുത്. വിശ്വ മാനവ ബോധമാണ് ഇസ്്‌ലാമിന്റെ അടിസ്ഥാന ദര്‍ശനം.
മതം നല്ല മനുഷ്യനിലേക്കുള്ള സഞ്ചാരമാണ്. സാഹോദര്യത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ശ്രീനാരായണ ഗുരുവിനെ ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണെന്നും കാന്തപുരം പറഞ്ഞു. പത്തനംതിട്ടയില്‍ തന്നെ സ്വീകരിക്കാന്‍ മത മേലധ്യക്ഷന്മാരെത്തിയത് കേരളത്തിന്റെ മതസൗഹാര്‍ദ മനസ്സിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയവീട്ടില്‍ അബ്ദുല്ല മുസ്‌ലിയാര്‍ നഗറില്‍ നടന്ന സമ്മേളനം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എ ത്വാഹാ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
പി പ്രസാദ് മുഖ്യാതിഥിയായി. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. എം എല്‍ എമാരായ എച്ച് സലാം, എം എസ് അരുണ്‍ കുമാര്‍, എ എം ആരിഫ്, കായംകുളം മുനിസിപല്‍ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരി, എച്ച് ബശീര്‍ കുട്ടി, മുട്ടം നാസര്‍, ഷേഖ് പി ഹാരിസ്, എ ജെ ഷാജഹാന്‍, അഡ്വ. ഇ സമീര്‍, എ എ ഹകീം സംസാരിച്ചു. മുഹമ്മദലി സഖാഫി വള്ള്യാട്, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് എച്ച് അബ്ദുന്നാസിര്‍ തങ്ങള്‍ സ്വാഗതവും ജുനൈദ് എം എസ് നന്ദിയും പറഞ്ഞു.





