From the print
കാന്തപുരത്തിന്റെ മനുഷ്യ സ്നേഹത്തിന് അതിരുകളില്ല: ആന്റോ ആന്റണി എം പി
കാന്തപുരത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കമ്പാര്‍ട്ടുമെന്റുകള്‍ക്കതീതം. നിമിഷപ്രിയ വിഷയത്തില്‍ ഉസ്താദ് സ്വീകരിച്ച സമീപനം ഇതിന് ഉദാഹരണമാണ്.
കേരളയാത്രക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ആന്റോ ആന്റണി എം പി നായകൻ കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ഷാൾ അണിയിക്കുന്നു
പത്തനംതിട്ട | കാന്തപുരത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കമ്പാര്‍ട്ടുമെന്റുകള്‍ക്കതീതമാണെന്ന് ആന്റോ ആന്റണി എം പി.
സ്നേഹം മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ വേര്‍തിരിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. എന്നാല്‍, കാന്തപുരത്തിന്റെ മനുഷ്യ സ്നേഹത്തിന് ഈ അതിരുകളൊന്നുമില്ല. നിമിഷപ്രിയ വിഷയത്തില്‍ ഉസ്താദ് സ്വീകരിച്ച സമീപനം ഇതിന് ഉദാഹരണമാണ്.
രാജ്യത്ത് ഭരണഘടനയുടെ അന്തസ്സത്ത പിച്ചിച്ചീന്തുകയും വസ്ത്രവും കഴിക്കുന്ന ഭക്ഷണവും വരെ നോക്കി മനുഷ്യനെ വേര്‍തിരിക്കുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു.





