Kerala
മുഖ്യമന്ത്രി അൽപസമയത്തിനകം പ്രധാനമന്ത്രിയെ കാണും; ബഫർ സോൺ മുഖ്യ ചർച്ചാവിഷയം
രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെയും മുഖ്യമന്ത്രി ഇന്ന് കാണും.

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ബഫര്‍ സോണ്‍, കെ-റെയില്‍ അടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. രാവിലെ 10.30 യ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെയും മുഖ്യമന്ത്രി ഇന്ന് കാണും.
ബഫര്‍സോണ്‍ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. സാറ്റ്‌ലൈറ്റ് സര്‍വ്വേ നീക്കം കൂടി പിഴച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ ഫലം പ്രധാനമാണ്.
കെ റെയിൽ പദ്ധതിക്ക് അനുമതി നൽകണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിക്കും.
---- facebook comment plugin here -----