Kerala
മുഖ്യമന്ത്രിക്ക് ആവശ്യമായ ചികിത്സ നിലവില്‍ ലഭ്യമാകുന്നത് അമേരിക്കയില്‍: ടി പി രാമകൃഷ്ണന്‍
ചില പ്രത്യേക രോഗങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ പോയി ചികിത്സ തേടേണ്ടി വരും

കോഴിക്കോട് | മുഖ്യമന്ത്രിക്ക് വിധഗ്ധ ചികില്‍സ ആവശ്യമുണ്ടെന്നും അത് നിലവില്‍ ലഭ്യമാകുന്നത് അമേരിക്കയിലാണെന്നും അതുകൊണ്ടാണ് അവിടെ പോകുന്നതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയില്‍ പോയതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചില പ്രത്യേക രോഗങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ പോയി ചികിത്സ തേടേണ്ടി വരും. ജനപ്രതിനിധികള്‍ ഈ നാടിന്റെ ഭാഗമാണ്. സാധാരണ ജനങ്ങള്‍ക്ക് ഇത്തരം അവസരം കിട്ടുന്നില്ല എന്നതില്‍ യാഥാര്‍ഥ്യമുണ്ട്. ഇതൊരു മുതലാളിത്ത വ്യവസ്ഥിതിയാണെന്നും സോഷ്യലിസ്റ്റ് വ്യവസ്ഥിതി അല്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കോട്ടയത്തെ ബിന്ദുവിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ചെയ്യാനാവുന്നതെല്ലാം ചെയ്തു. വീഴ്ച പരിശോധിക്കാന്‍ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ അക്രമ സമരങ്ങളാണ് യു ഡി എഫ് നടത്തുന്നത്.
ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. ആരോഗ്യ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്ത് ഇറങ്ങണം. പൊതുജനാരോഗ്യ സംവിധാനം തകര്‍ന്നാല്‍ പകരം വരുന്നത് കോര്‍പ്പറേറ്റുകളായിരിക്കും. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെച്ചപ്പെട്ട ചികിത്സ കിട്ടിയെന്ന മന്ത്രി സജി ചെറിയാന്റെ പ്രതികരണം ശരിയാകാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.