National
ലാപ്‌ടോപ്, ടാബ്, പിസി ഇറക്കുമതിക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം
നിയന്ത്രിതമായി മാത്രമേ ഇറക്കുമതി അനുവദിക്കുകയുള്ളൂ. കന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറത്തിക്കിയത്.

ന്യൂഡല്‍ഹി| ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കായതായി റിപ്പോര്‍ട്ട്. സാധുവായി ലൈസന്‍സുള്ളവര്‍ക്ക് നിയന്ത്രിതതമായ രീതിയില്‍ ഇറക്കുമതിക്ക് അനുമതി നല്‍കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. നിയന്ത്രിതമായി മാത്രമേ ഇറക്കുമതി അനുവദിക്കൂവെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറത്തിക്കിയത്.
ഈ മേഖലയിലെ പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരോധനമെന്നാണ് വിലയിരുത്തല്‍. ഡെല്‍, എയ്‌സര്‍, സാംസങ്, എല്‍ജി, പാനസോണിക്, ആപ്പിള്‍, ലെനോവ, എച്ച്പി തുടങ്ങിയ കമ്പനികളാണ് പ്രധാനമായി ഇന്ത്യയില്‍ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്നത്. ഇവയുടെ യന്ത്രഭാഗങ്ങള്‍ ഭൂരിപക്ഷവും ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.