Kerala
കാല്‍നട യാത്രക്കാരിയെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി; ഡ്രൈവര്‍ അറസ്റ്റില്‍
പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി നോര്‍ബര്‍ട്ട് ജോര്‍ജാണ് അറസ്റ്റിലായത്. അപകടം വരുത്തിയ കാറും പോലീസ് കണ്ടെത്തി.

കോട്ടയം | പാലായില്‍ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. വിമുക്തഭടനും പൊതുമേഖലാ ബേങ്കിലെ ഉദ്യോഗസ്ഥനുമായ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി നോര്‍ബര്‍ട്ട് ജോര്‍ജാണ് അറസ്റ്റിലായത്. അപകടം വരുത്തിയ കാറും പോലീസ് കണ്ടെത്തി.
കല്ലറ സ്വദേശിനി സ്‌നേഹ ഓമനക്കുട്ടന്‍ എന്ന യുവതിക്കാണ് കാറിടിച്ച് പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ പാലാ മരിയന്‍ ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ വളവ് തിരിഞ്ഞു വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്‌നേഹ റോഡിലേക്ക് തെറിച്ച് വീണിട്ടും കാര്‍ നിര്‍ത്താന്‍ നോര്‍ബര്‍ട്ട് തയ്യാറായില്ല. കൈക്ക് പൊട്ടലേറ്റ സ്‌നേഹ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.