Connect with us

Kerala

കക്കോടിയില്‍ പാലത്തില്‍ നിന്നും പുഴയിലേക്കു ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

പതിമൂന്നടി താഴ്ചയിലായിരുന്നു മൃതദേഹം.

Published

|

Last Updated

കോഴിക്കോട് | വെള്ളിയാഴ്ച രാത്രി കക്കോടി പഞ്ചായത്തിന് സമീപത്തെ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. മൊകവൂര്‍ കോവുള്ളാരി വീട്ടില്‍ ജയരാജ(65)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതിമൂന്നടി താഴ്ചയിലായിരുന്നു മൃതദേഹം.

വെള്ളിമാട്കുന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരും അഗ്നിശമനസേനയും സ്‌കൂബ ടീമും നടത്തിയ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെടുക്കാനായത്.

സ്‌കൂബ ടീം അംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇ. ഷിഹാബുദീന്‍, അഹമ്മദ് റഹീഷ്, നിഖില്‍ മല്ലിശ്ശേരി, മനുപ്രസാദ്, വെള്ളിമാട്കുന്ന് നിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം. ഷൈബിന്‍, എം.ടി റാഷിദ്, എ.പി ജിതേഷ്, സി.പി സുധീര്‍, കെ.സിന്തില്‍കുമാര്‍ ഹോംഗാര്‍ഡ് ടി.എം കുട്ടപ്പന്‍ എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

---- facebook comment plugin here -----

Latest