Techno
ഇന്ത്യന്‍ വിപണിയിലെ മികച്ച ഫാസ്റ്റ് ചാര്‍ജിങ് പവര്‍ ബാങ്കുകള്‍
പവര്‍ ബാങ്കുകള്‍ വാങ്ങുമ്പോള്‍ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉണ്ടോ എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ന്യൂഡല്‍ഹി| പവര്‍ ബാങ്കുകള്‍ എല്ലാവര്‍ക്കും ആവശ്യമുള്ള ഉപകരണമാണ്. യാത്ര ചെയ്യുമ്പോഴെല്ലാം ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകളെയാണ് അധികമാളുകളും ആശ്രയിക്കുക. വലിയ ബാറ്ററി കപ്പാസിറ്റിയുള്ള പവര്‍ബാങ്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 10000 എംഎഎച്ച്, 20000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള പവര്‍ബാങ്കുകള്‍ വിപണിയിലുണ്ട്.
പവര്‍ബാങ്കുകള്‍ വാങ്ങുമ്പോള്‍ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉണ്ടോ എന്നകാര്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ചാര്‍ജിങ് പവര്‍ബാങ്കുകള്‍ ആണ് എംഐ, റിയല്‍മി, വണ്‍പ്ലസ്, ആമ്പ്രെയിന്‍, അങ്കെര്‍ എന്നീ ബ്രാന്റുകള്‍.
എംഐ പവര്‍ ബാങ്ക് ഹൈപ്പര്‍സോണിക്
എംഐ പവര്‍ ബാങ്ക് ഹൈപ്പര്‍സോണിക്കിന് 20,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുണ്ട്. ഈ പവര്‍ ബാങ്കിന് 3,999 രൂപയാണ് വില വരുന്നത്. ഈ പവര്‍ ബാങ്ക് ഉപയോഗിച്ച് 5,000 എംഎഎച്ച് വരെ ബാറ്ററിയുള്ള സ്മാര്‍ട്ട്ഫോണ്‍ നാല് തവണ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. 50ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോടെയാണ് ഇത് വരുന്നത്.
ആമ്പ്രെയിന്‍ പിപി 20 പ്രോ പവര്‍ ബാങ്ക്
ആമ്പ്രെയിന്‍ പിപി 20 പ്രോ പവര്‍ ബാങ്കിന് 1,499 രൂപയാണ് വില വരുന്നത്. 20,000എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഈ പവര്‍ബാങ്കിനുള്ളത്. ഈ പവര്‍ ബാങ്ക് ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 5000 എംഎഎച്ച് ബാറ്ററിയുള്ള സ്മാര്‍ട്ട്ഫോണ്‍ നാല് തവണ ചാര്‍ജ് ചെയ്യാം. ക്വിക്ക് ചാര്‍ജ് 3.0, 20ഡബ്ല്യു പിഡി ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.
റിയല്‍മി 30ഡബ്ല്യു ഡാര്‍ട്ട് ചാര്‍ജ് പവര്‍ ബാങ്ക്
റിയല്‍മി 30ഡബ്ല്യു ഡാര്‍ട്ട് ചാര്‍ജ് പവര്‍ ബാങ്കിന് 1,799 രൂപയാണ് വില വരുന്നത്. 10,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് റിയല്‍മി 30ഡബ്ല്യു ഡാര്‍ട്ട് ചാര്‍ജ് പവര്‍ ബാങ്കിനുള്ളത്. ഇത് 30ഡബ്ല്യു വരെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നു.
അങ്കെര്‍ എ1223എച്ച്1 പവര്‍ കോര്‍ സെലക്ട് പവര്‍ ബാങ്ക്
അങ്കെര്‍ എ1223എച്ച്1 പവര്‍ കോര്‍ സെലക്ട് പവര്‍ ബാങ്ക് 10,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുമായിട്ടാണ് വരുന്നത്. ഈ പവര്‍ബാങ്കിന്റെ വില 2,199 രൂപയാണ്. ഇത് ഡ്യുവല്‍ 12ഡബ്ല്യു ഔട്ട്പുട്ട് പോര്‍ട്ടുകളുമായിട്ടാണ് വരുന്നത്. കമ്പനിയുടെ സ്വന്തം മള്‍ട്ടിപ്രൊട്ടക്റ്റ് സുരക്ഷാ സംവിധാനം സപ്പോര്‍ട്ട് ചെയ്യുന്ന പവര്‍ ബാങ്കാണിത്.
വണ്‍പ്ലസ് പവര്‍ ബാങ്ക്
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പുറത്തിറക്കിയ പവര്‍ ബാങ്കാണ് വണ്‍പ്ലസ് പവര്‍ ബാങ്ക്. ഈ പവര്‍ ബാങ്കിന് 1,099 രൂപയാണ് വില. 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും പിഡി ചാര്‍ജിങ് സപ്പോര്‍ട്ടുമുള്ള പവര്‍ ബാങ്ക് ആണിത്. 10,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഈ പവര്‍ ബാങ്കിനുള്ളത്.