Connect with us

Kasargod

അവാര്‍ഡ് തുക നിര്‍ധന യുവതിയുടെ വീട് നിര്‍മാണത്തിന് നല്‍കി

Published

|

Last Updated

നീലേശ്വരം | അവാര്‍ഡ് തുക നിര്‍ധന യുവതിയുടെ വീട് നിര്‍മാണത്തിന് നല്‍കി മാധ്യമ പ്രവര്‍ത്തകന്‍. സിറാജ് അബൂദബി ലേഖകൻ റാശിദ് പൂമാടമാണ് തനിക്ക് ലഭിച്ച അവാര്‍ഡ് തുകയായ 10,000 രൂപ കോട്ടപ്പുറത്തെ നിര്‍ധന യുവതിയായ ബീച്ച ഖദീജയുടെ വീട് നിര്‍മാണത്തിന് നല്‍കിയത്.

ഈ വര്‍ഷം ആദ്യമാണ് നിര്‍ധനയായ കോട്ടപ്പുറത്തെ ബീച്ച ഖദീജയുടെ വീട് അഗ്‌നി വിഴുങ്ങിയത്. വീട് പൂര്‍ണമായും കത്തി നശിച്ചതോടെ ബന്ധുവീടുകളിലും മറ്റുമാണ് ഖദീജ ഇപ്പോള്‍ കഴിയുന്നത്. ഇത് മനസിലാക്കിയ കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘം മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് നാട്ടുകാരുടെ സഹായത്തോടെ ഖദീജക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. കോട്ടപ്പുറം ഏറുമ്പറം മഖാം റോഡിലെ വീട് നിര്‍മാണം അവസാന ഘട്ടത്തിലാണ്.

യു എ ഇ യിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ടീം അബൂദബിയന്‍സിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തിലാണ്  റാശിദ് പൂമാടത്തിന്നെ അവാർഡ് നൽകിയത്.

റാശിദ് പൂമാടത്തിന്റെ സഹോദരന്‍ ജാബിദ് പൂമാടം വീട് നിര്‍മാണ കമ്മിറ്റി ചെയര്‍മാനും മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗവുമായ റഫീഖ് കോട്ടപ്പുറം, കണ്‍വീനര്‍ ഇ എം കുട്ടി ഹാജി എന്നിവര്‍ക്ക് കൈമാറി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ പി മുഹമ്മദ് കുഞ്ഞി ഹാജി, മുന്‍ പ്രസിഡന്റ് പൂമാടം കരീം ഹാജി, ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം പറമ്പത്ത്, കെ പി മൊയ്തു ഹാജി, എന്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ പി കമാല്‍, ഇ കെ മജീദ്, എന്‍ പി അബ്ദുല്‍ റഹീം, കരീം മാസ്റ്റര്‍, ടി കെ അബൂബക്കര്‍ ചടങ്ങില്‍ സംബന്ധിച്ചു.