Connect with us

National

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തി

കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യയുടെ (22) മൃതദേഹം കണ്ടെത്തിയത്

Published

|

Last Updated

ബംഗളുരു | അമേരിക്കയില്‍ ഫെബ്രുവരി ഒമ്പതു മുതല്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ അന്‍സ തടാകത്തില്‍ നിന്നാണ് കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യയുടെ (22) മൃതദേഹം കണ്ടെത്തിയത്.

ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു സാകേത് ശ്രീനിവാസയ്യ. കാണാതാകുന്നതിന് മുമ്പ് സാകേത് മറ്റുള്ളവരില്‍ നിന്ന് ഏറെ അകന്ന് ജീവിക്കാന്‍ ശ്രമിച്ചതായും ഭക്ഷണം കഴിക്കുന്നത് പോലും ഒഴിവാക്കിയിരുന്നെന്നും സാകേതിന്റെ കൂടെ താമസിച്ചിരുന്ന ബനീത് സിംഗ് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ എഴുതി. അതേസമയം സാകേതിന്റെ മരണത്തില്‍ നിരവധി പേര്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി.

 

Latest