Kerala
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ നിയമസഭ പാസാക്കി
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണരെ മാറ്റുന്നതില്‍ ഭരണപ്രതിപക്ഷ അംഗങ്ങൾ യോജിച്ചു.

തിരുവനന്തപുരം | സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ നിയമസഭ പാസാക്കി. ചാന്‍സലറെ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ ഭാഗികമായി അംഗീകരിച്ചാണ് ബിൽ പാസാക്കിയത്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണരെ മാറ്റുന്നതില്‍ ഭരണപ്രതിപക്ഷ അംഗങ്ങൾ യോജിച്ചു. പക്ഷേ ബദൽ സംവിധാനത്തിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. സെലക്ഷന്‍ കമ്മറ്റി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീംകോടതി ജസ്റ്റിസോ ചാൻസലറായി വരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 14 സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ മതിയെന്ന നിർദേശവും പ്രതിപക്ഷം മുന്നോട്ടുവെച്ചു.
പ്രതിപക്ഷത്തിന്റെ ആവശ്യം പൂർണമായും സർക്കാർ അംഗീകരിച്ചില്ല. ഇതോടെ സര്‍ക്കാരിന് ഇഷ്ടമുള്ളവരെ ചാന്‍സലറാക്കുന്നതോടെ സര്‍വകലാശാലകളുടെ സമ്പൂര്‍ണ മാര്‍ക്്സിസ്റ്റ് വത്ക്കരണം ഉണ്ടാകുമെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി.