Connect with us

National

കേന്ദ്ര മന്ത്രിമാരുമായി വ്യോമസേനാ വിമാനം റോഡില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ എന്നിവരെ വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി. വ്യോമസേനയുടെ എസി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണ് രാജസ്ഥാനിലെ ബാര്‍മറിലെ ദേശീയ പാതയില്‍ ഇറക്കിയത്. മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു ലാന്‍ഡിംഗ്.

വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണ് ഇതെന്ന് ലാന്‍ഡിംഗിന് ശേഷം രാജ്‌നാഥ് സിംഗ് പറഞ്ഞു. കാറുകളും ട്രക്കുകളുമൊക്കെ കാണുന്ന വഴിയില്‍ ഇപ്പോള്‍ വിമാനങ്ങള്‍ കാണാം. വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിത്. കാരണം എന്തെന്നാല്‍ 1971ല്‍ യുദ്ധം നടന്ന സ്ഥലമാണിത്. തൊട്ടടുത്താണ് അതിര്‍ത്തി. ഇന്ത്യയുടെ അഖണ്ഡതയെയും സമഗ്രതയെയും സംരക്ഷിക്കാന്‍ എപ്പോഴും സജ്ജമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അടിയന്തര ഘട്ടങ്ങളില റോഡുകള്‍ എയര്‍സ്ട്രിപ്പുകളാക്കി മാറ്റുന്നതിനുള്ള പരീക്ഷണമാണു രാജസ്ഥാനില്‍ നടന്നത്. ജോഗര്‍, സുഖോയ് എസ്‌യു 30 എംകെഐ എന്നീ വിമാനങ്ങളും റോഡിലിറങ്ങുകയും പറന്നുയരുകയും ചെയ്തു.

 

 

 

 

---- facebook comment plugin here -----

Latest