Kerala
പോലീസിന് നേരെ ബോംബെറിഞ്ഞ പ്രതികളെ കണ്ടെത്താനായില്ല
പുത്തന്‍തോപ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപെട്ടത്

തിരുവനന്തപുരം | മംഗലപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപെട്ട പ്രതികളെ കണ്ടെത്താനായില്ല. പുത്തന്‍തോപ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപെട്ടത്. ഇന്നലെ ഉച്ചക്കും രാത്രിയിലുമായി രണ്ട് ആക്രമണങ്ങളാണ് നടന്നത്.
പ്രതികളിലൊരാളായ ഷമീര്‍ പിടിയിലായെങ്കിലും മറ്റൊരു പ്രതി ഷഫീഖ് അക്രമണ ശേഷം ഓടി രക്ഷപെട്ടു.ഉച്ചക്ക് രക്ഷപെട്ട ഷെഫീഖ് രാത്രി വീട്ടില്‍ തിരിച്ചെത്തിയത് അറിഞ്ഞ് വീണ്ടും പിടിക്കാനെത്തിയപ്പോഴാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. നാടന്‍ ബോംബാണ് പോലീസിന് നേരെ എറിഞ്ഞത്.
---- facebook comment plugin here -----