Connect with us

Uae

യു എ ഇയിൽ അധ്യയന വർഷം ആഗസ്റ്റ് 25ന് തുടങ്ങും

2026 ജൂലൈ മൂന്നിന് അവസാനിക്കും.

Published

|

Last Updated

ദുബൈ|യു എ ഇയിൽ അധ്യയന വർഷം ആഗസ്റ്റ് 25ന് തുടങ്ങും. 2026 ജൂലൈ മൂന്നിന് അവസാനിക്കും. 2026 ഡിസംബർ എട്ട് മുതൽ ജനുവരി നാല് വരെ ശൈത്യകാല അവധിയായിരിക്കും. ജനുവരി അഞ്ചിന് സ്‌കൂളുകൾ പുനരാരംഭിക്കും. 2026 മാർച്ച് 16 മുതൽ 29 വരെ വസന്തകാല അവധി. 2026 മാർച്ച് 30 ന് സ്‌കൂളുകൾ പുനരാരംഭിക്കും. ഷാർജയിൽ സ്വകാര്യ സ്‌കൂളുകൾക്ക്, 2026 മാർച്ച് 16 മുതൽ 22 വരെ വസന്തകാല അവധിയായിരിക്കും. 2026 മാർച്ച് 23ന് സ്ഥാപനങ്ങൾ പുനരാരംഭിക്കും.

സർക്കാർ പാഠ്യപദ്ധതി നടപ്പിലാക്കുന്ന പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് മധ്യകാല അവധി (ആദ്യ ടേം) 2025 ഒക്ടോബർ 13 മുതൽ 19 വരെ. 2025 ഒക്ടോബർ 20ന് സ്‌കൂളുകൾ പുനരാരംഭിക്കും. മധ്യകാല അവധി (രണ്ടാം ടേം) 2026 ഫെബ്രുവരി 11-15 (ഫെബ്രുവരി 16ന് സ്‌കൂളുകൾ പുനരാരംഭിക്കും). മധ്യകാല അവധി (മൂന്നാം ടേം) 2026 മെയ് 25-31 (സ്‌കൂളുകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും). ഷാർജയിൽ സ്വകാര്യ സ്‌കൂളുകളിലെ അധ്യയന വർഷാവസാനം 2026 ജൂലൈ രണ്ട് ആയിരിക്കും.

 

 

Latest