Connect with us

Kerala

തലശ്ശേരി ഇരട്ടക്കൊല; പ്രതികളെ സംരക്ഷിക്കില്ലെന്ന് പി ജയരാജന്‍

'പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ ലഹരിക്കെതിരെ പ്രവര്‍ത്തിച്ചവരാണ് കൊല്ലപ്പെട്ടത്.'

Published

|

Last Updated

തലശ്ശേരി | തലശ്ശേരി ഇരട്ടക്കൊല കേസില്‍ പ്രതികളെ സംരക്ഷിക്കില്ലെന്ന് സി പി എം നേതാവ് പി ജയരാജന്‍. പ്രതികള്‍ ഏതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടാകാം. പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ ലഹരിക്കെതിരെ പ്രവര്‍ത്തിച്ചവരാണ് കൊല്ലപ്പെട്ടതെന്നും ജയരാജന്‍ പറഞ്ഞു.

സി പി എം പ്രവര്‍ത്തകരായ ഷമീര്‍, ഖാലിദ് എന്നിവരാണ് ഇന്നലെ അക്രമികളുടെ കൊലക്കത്തിക്കിരയായത്. ലഹരി വില്‍പ്പന തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. കേസില്‍ നെട്ടൂര്‍ സ്വദേശികളായ ജാക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രധാന പ്രതി പാറായി ബാബുവിനായി തിരച്ചില്‍ നടന്നുവരികയാണ്.

കൊലപാതകം നടത്തിയത് സി പി എം പ്രവര്‍ത്തtകര്‍ തന്നെയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രതികളെല്ലാം സി പി എം പ്രവര്‍ത്തകരാണെന്ന് ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. കേസിലെ പ്രധാന പ്രതി പാറായി ബാബു ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്. ലഹരി മാഫിയ വളരുന്നത് സി പി എം തണലിലാണ്. കൊലപാതകത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

 

 

 

Latest