Connect with us

FIRE

മാസിഡോണിയയിലെ കൊവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം: പത്ത് മരണം

നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

Published

|

Last Updated

ടെറ്റോവോ | വടക്കന്‍ മാസിഡോണിയയിലെ ടെറ്റോവോ നഗരത്തിലെ ഒരു കൊവിഡ് ആശുപത്രിക്ക് തീപിടിത്തം. പത്ത് വേര്‍ വെന്തു മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബുധനാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതോടെയാണ് സംഭവം. നിരവധി ഡോക്ടര്‍മാര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വെന്‍കോ ഫിലിപ്‌സ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റവരെ രാജ്യതലസ്ഥാനമായ സ്‌കോപിയെയിലെ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ആശുപത്രി സ്ഥാപിച്ചത്.

 

 

Latest