Connect with us

Kerala

നികുതി വെട്ടിപ്പ്; കൈരളി ടി എം ടി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | നികുതി വെട്ടിപ്പ് കേസില്‍ കൈരളി ടി എം ടി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറസ്റ്റില്‍. 100 കോടി രൂപയിലധികം രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.

സെന്‍ട്രല്‍ ജി എസ് ടി ഇന്റലിജന്‍സ് വിഭാഗമാണ് ഡയറക്ടറെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൈരളി ടി എം ടി ഓഫീസില്‍ നേരത്തെ സെന്‍ട്രല്‍ ജി എസ് ടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.