Connect with us

Uae

ഷാർജ റിയൽ എസ്റ്റേറ്റ് വൻ കുതിപ്പ് നടത്തി

ഏപ്രിലിൽ മൊത്തം 400 കോടി ദിർഹം ഇടപാടുകളാണ് നടന്നത്.

Published

|

Last Updated

ഷാർജ | ഷാർജയിൽ ഏപ്രിലിൽ റിയൽ എസ്റ്റേറ്റ് മേഖല വൻ കുതിപ്പ് നടത്തിയതായി ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ്. 117 മേഖലകളിലായി 1.03 കോടി ചതുരശ്ര അടി വിസ്തൃതിയിൽ 1,415 വിൽപ്പന ഇടപാടുകൾ നടന്നു.

ഏപ്രിലിൽ മൊത്തം 400 കോടി ദിർഹം ഇടപാടുകളാണ് നടന്നത്. ആകെ 7,206 ഇടപാടുകളാണ് രേഖപ്പെടുത്തിയത്.നിക്ഷേപകരുടെ വർധിച്ചുവരുന്ന ശ്രേണിയെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഒരു ഗണ്യമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നു.നന്നായി ആസൂത്രണം ചെയ്ത നഗര വികസനവും പ്രാദേശിക, വിദേശ മൂലധനം ആകർഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയും റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യകതയുമാണ് ഈ പരിവർത്തനത്തിന് കാരണം.

11.5 കോടി ദിർഹം മൂല്യമുള്ള “അൽ-മജാസ് 3′ ഇടപാട് മുഖ്യമായി വർത്തിച്ചു. 86.68 കോടി ദിർഹം മൂല്യമുള്ള മോർട്ട്‌ഗേജ് ഇടപാടുകൾ നടന്നു. പ്രാരംഭ കരാർ ഇടപാടുകളുടെ എണ്ണം 751 ആയി. അതായത് 10.4 ശതമാനം പ്രതിനിധീകരിക്കുന്നു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇടപാടുകൾ 3,453 ആയി. അതായത് 48 ശതമാനം പ്രതിനിധീകരിക്കുന്നു.

---- facebook comment plugin here -----

Latest