Kerala
ഡോ വന്ദന ദാസ് വധക്കേസ്: വിധി ഈ മാസം 17ന്
കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വിധി പറയുന്ന തീയതി കോടതി നിശ്ചയിച്ചത്.
കൊല്ലം| കേരളത്തെ നടുക്കിയ ഡോ വന്ദന ദാസ് വധക്കേസില്‍ ഈ മാസം 17ന് കോടതി വിധിപറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വിധി പറയുന്ന തീയതി കോടതി നിശ്ചയിച്ചത്.
2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ വന്ദന ദാസ് അതിക്രൂരമായി കൊല്ലപ്പെട്ടത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപാണ് ഡോ.വന്ദനയെ മദ്യലഹരിയില്‍ കതിക്ര ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്.
നെഞ്ചത്തും തലയിലും ആഴത്തിലുണ്ടായ മുറിവുകളായിരുന്ന മരണ കാരണം. കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് ഡോ വന്ദന ദാസ്. മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് പൂര്‍ത്തിയാക്കി. ഹൗസ് സര്‍ജന്‍സിക്കാണ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്.





