Connect with us

First Gear

ടാറ്റ പഞ്ച് ഇവി വിപണിയിലെത്തി

കാറിന് 10.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില

Published

|

Last Updated

ന്യൂഡല്‍ഹി| ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന പഞ്ച് ഇവി വിപണിയിലെത്തി. കാറിന് 10.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സ്റ്റാന്റേഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇലക്ട്രിക് സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേഡ്, എംപവേഡ് പ്ലസ് എന്നീങ്ങനെയാണ് അഞ്ച് വേരിയന്റുകള്‍.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാത്രം ടാറ്റ വികസിപ്പിച്ചിട്ടുള്ള ആക്ടി ഇ.വി. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങുന്നത്. 80 എച്ച്.പി. മുതല്‍ 230 എച്ച്.പി. വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകളും ഈ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

പഞ്ച് ഇലക്ട്രിക് ലോങ്ങ് റേഞ്ച് മോഡലില്‍ 122 എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടോറാണുള്ളത്. മീഡിയം റേഞ്ച് മോഡലില്‍ 81 എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുള്ള ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ലോങ്ങ് റേഞ്ച് മോഡലിന് 35 കിലോവാട്ട് ബാറ്ററി പാക്കാണുള്ളത്. ഇത് ഒറ്റത്തവണ ചാര്‍ജില്‍ 421 കിലോമീറ്റര്‍ ലഭിക്കും. മീഡിയം റേഞ്ചിന് 25 കിലോവാട്ട് ബാറ്ററി പാക്കാണുള്ളത്. ഇത് ഒറ്റത്തവണ ചാര്‍ജില്‍ 315 കിലോമീറ്റര്‍ നല്‍കുന്നു.