Connect with us

Kerala

കെട്ടിട പെര്‍മിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്‌പെടര്‍ വിജിലന്‍സ് പിടിയില്‍

ആദ്യ ഘട്ടത്തില്‍ സൈജു 2000 രൂപ കൈക്കൂലി വാങ്ങി. കാര്യങ്ങള്‍ ശരിയാക്കാത്തതിനാല്‍ യുവതി വീണ്ടും സമീപച്ചപ്പോള്‍ 3000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Published

|

Last Updated

കൊച്ചി |  കെട്ടിട പെര്‍മിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. മരട് നഗരസഭയ റവന്യൂ ഇന്‍സ്പെക്ടര്‍ സൈജുവാണ് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറില്‍ താമസിക്കുന്ന യുവതി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് യുവതി നഗരസഭയെ സമീപിച്ചത്. സൈജു സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ സൈജു 2000 രൂപ കൈക്കൂലി വാങ്ങി. കാര്യങ്ങള്‍ ശരിയാക്കാത്തതിനാല്‍ യുവതി വീണ്ടും സമീപച്ചപ്പോള്‍ 3000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

 

തുടര്‍ന്നാണ് യുവതി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം പണം നല്‍കി. ഇതിനിടെ വിജിലന്‍സ് എത്തി കൈക്കൂലി നല്‍കിയ പണവുമായി ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. . ആറു മാസം മുമ്പ് മാത്രം മരട് നഗരസഭയില്‍ സ്ഥലം മാറി എത്തിയ സൈജുവിനെതിരെ നിരവധി പരാതികളുയര്‍ന്നിരുന്നു

Latest