Connect with us

Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

Published

|

Last Updated

തിരുവനന്തപുരം | കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. വെമ്പായം സമീപം കൊപ്പം അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനടുത്ത് ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

സ്‌കൂട്ടറിന് സൈഡ് നല്‍കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനാണ് മരിച്ചതെന്നാണ് വിവരം. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ബസിലുണ്ടായിരുന്ന  യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest