Connect with us

Organisation

തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോ; സമാപന സമ്മേളനം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു

തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോ ദേശീയ മത്സരങ്ങള്‍ക്കും പഠനങ്ങള്‍ക്കും ജൂണ്‍ 29ന് ബീഹാറിലെ കിഷന്‍ഗഞ്ച് വേദിയാകും,

Published

|

Last Updated

പത്തനംതിട്ട | വിശുദ്ധ ഖുര്‍ആന്‍ മാറ്റമില്ലാതെയും തിരുത്തലില്ലാതെയും തുടരുന്ന ഗ്രന്ഥമാണെന്ന് കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പറഞ്ഞു. പഠനത്തിന് പ്രാമുഖ്യം നല്‍കി എസ് എസ് എഫ് സംഘടിപ്പിക്കുന്ന തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോ സംസ്ഥാന മത്സരങ്ങളുടെ സമാപന സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദു റഹ്മാന്‍ സഖാഫി,സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അബൂബക്കര്‍, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി, സി കെ എം ശാഫി സഖാഫി,ശുഐബ് പി വി, ബാസിം നൂറാനി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍,എ പി മുഹമ്മദ് അശ്ഹര്‍,സലാഹുദ്ദീന്‍ മദനി,
എന്നീവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്,ഖുര്‍ആന്‍ പ്രഭാഷണം,ക്വിസ് തുടങ്ങിയ ഇനങ്ങളിലായി ജൂനിയര്‍,സീനിയര്‍,ജനറല്‍ വിഭാഗങ്ങളിലായി മത്സരങ്ങളും ഖുര്‍ആന്‍ സംബന്ധിയായ ചര്‍ച്ചകളും നടന്നു.

അനുബന്ധ ചര്‍ച്ച സംഗമത്തിന് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി,ഡോ.മുഹമ്മദ് ഫൈസല്‍ അഹ്‌സനി രണ്ടത്താണി, കെ വൈ നിസാമുദ്ദീന്‍ ഫാളിലി കൊല്ലം എന്നീവര്‍ നേതൃത്വം നല്‍കി. ജില്ലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നത്. തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോ ദേശീയ മത്സരങ്ങള്‍ക്കും പഠനങ്ങള്‍ക്കും ജൂണ്‍ 29ന് ബീഹാറിലെ കിഷന്‍ഗഞ്ച് വേദിയാകും,

 

Latest