National
അടുത്ത മാസം മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തമിഴ്‌നാടും
കൊവിഡ് വ്യാപനം തടയാനുള്ള മറ്റ് നിയന്ത്രണങ്ങള്‍ സെപ്തംബര്‍ 9 വരെ തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.
ചെന്നൈ | സെപ്തംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സ്‌കൂളില്‍ വരാന്‍ അനുവാദമുണ്ടാകുക. തിങ്കളാഴ്ച മുതല്‍ 50 ശതമാനം ശേഷിയോടെ സിനിമാ തിയേറ്ററുകള്‍ തുറക്കാനും അനുമതിയുണ്ട്.
അതേസമയം, കൊവിഡ് വ്യാപനം തടയാനുള്ള മറ്റ് നിയന്ത്രണങ്ങള്‍ സെപ്തംബര്‍ 9 വരെ തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
---- facebook comment plugin here -----



