Kerala
നയപ്രഖ്യാപന പ്രസംഗത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ലോക് ഭവന്‍
നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതില്‍ ഗവര്‍ണ്ണര്‍ക്ക് അതൃപ്തിയുണ്ട്
തിരുവനന്തപുരം | നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം അതു സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പോരിനുറച്ച് ഗവര്‍ണ്ണര്‍. തന്റെ പ്രസംഗത്തിന്റെയും അതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകഭവന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതില്‍ ഗവര്‍ണ്ണര്‍ക്ക് അതൃപ്തിയുണ്ട്. ഗവര്‍ണ്ണര്‍ ചിലഭാഗങ്ങള്‍ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയില്‍ വിമര്‍ശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും ലോക്ഭവന്‍ പറയുന്നു.
---- facebook comment plugin here -----




