Connect with us

Kerala

രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; ശുഭാന്‍ഷു ശുക്ലക്ക് അശോക ചക്ര

മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ക്ക് കീര്‍ത്തി ചക്ര

Published

|

Last Updated

ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല അശോക ചക്ര ബഹുമതിക്ക് അര്‍ഹനായി. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ക്ക് കീര്‍ത്തി ചക്ര പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന എന്നീ വിഭാഗങ്ങളിലെയടക്കം 982 പേരാണ് പ്രസിഡന്റിന്റെ മെഡലിന് അര്‍ഹരായത്.

നാവിക സേനയിലെ മലയാളി ഉദ്യോഗസ്ഥ ലഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന, ലഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എന്നിവര്‍ക്ക് ശൗര്യ ചക്ര ബഹുമതി പ്രഖ്യാപിച്ചു. പായ്കപ്പലില്‍ ലോകം ചുറ്റിയ വനിതകളാണ് ഇവര്‍. സി ആര്‍ പി എഫ് അസി. കമാന്‍ഡാന്‍ഡ് വിപിന്‍ വില്‍സണും ശൗര്യ ചക്ര ബഹുമതിക്ക് അര്‍ഹനായി. മേജര്‍ അനീഷ് ചന്ദ്രന്‍, മേജര്‍ ശിവപ്രസാദ് എന്നിവര്‍ ധീരതയ്ക്കുള്ള സേന മെഡല്‍ നേടി.

മേജര്‍ ജനറല്‍ കെ മോഹന്‍ നായര്‍ അതിവിശിഷ്ട സേവാ മെഡലിനും ബ്രിഗേഡിയര്‍ അരുണ്‍കുമാര്‍ ദാമോദരന് യുദ്ധ് സേവാ മെഡലിനും അര്‍ഹരായി. മെഡലുകള്‍ പ്രഖ്യാപിക്കാറുള്ളത്.