Connect with us

Ongoing News

അല്‍ ഐനില്‍ ചാറ്റല്‍ മഴ

കഴിഞ്ഞ ഏതാനും ദിവസമായി രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത തണുപ്പിന് ഞായറാഴ്ച്ചയുടെ പുലരിയില്‍ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു

Published

|

Last Updated

അല്‍ ഐന്‍ | ഒരു പകല്‍ മുഴുവന്‍ തണുത്ത കാറ്റിനും മേഘാവൃതമായ അന്തരീക്ഷത്തിനും ഇടയില്‍ അല്‍ഐനിന്റെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴ ലഭിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത തണുപ്പിന് ഞായറാഴ്ച്ചയുടെ പുലരിയില്‍ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു.

രാവിലെ എട്ട് മണിയോട് കൂടി തുടങ്ങിയ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ക്കും ശക്തമായ തണുപ്പിനും കാരണമായി. വൈകുന്നേരം ആറോട് കൂടിയാണ് അല്‍ ഐനിന്റെ നഗര ഗ്രാമ പ്രാന്ത പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ ചാറ്റല്‍ മഴ ലഭിച്ചത്.

 

---- facebook comment plugin here -----

Latest