Kerala
മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശുപാര്‍ശ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു: മുഖ്യമന്ത്രി
ഇപ്പോഴെങ്കിലും പുരസ്‌കാരം നല്‍കിയത് ഏറ്റവും സന്തോഷകരമായ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം | കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സന്തോഷത്തില്‍ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാന്‍ കഴിഞ്ഞു. ഇപ്പോഴെങ്കിലും പുരസ്‌കാരം നല്‍കിയത് ഏറ്റവും സന്തോഷകരമായ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചങ്ങില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മമ്മൂട്ടിയെ അഭിനന്ദിക്കുന്നുവെന്നും എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. പല തലമുറകളോട് പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനില്‍ക്കുന്നത്. ഓരോ കഥാപാത്രവും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവ പകര്‍ച്ചയോടെയാണ് വിസ്മയിപ്പിക്കുന്നത്. നാലര ദശകമായ് 400 സിനിമകളിലായി പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേത്. സിനിമയ്ക്കും അഭിനയ കലക്കും സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച മാതൃകയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു.



