National
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്ക് ടള്ളി അന്തരിച്ചു
ഇന്ത്യയുടെ അഞ്ച് പതിറ്റാണ്ടുകാലത്തെ ചരിത്രം സൂക്ഷ്മമായി നിരീക്ഷിച്ച ഒരു വലിയ ശബ്ദമാണ് ഇല്ലാതായത്
ന്യൂഡല്‍ഹി | ബിബിസിയുടെ മുന്‍ ഇന്ത്യ ബ്യൂറോ ചീഫും പ്രശസ്ത എഴുത്തുകാരനുമായ മാര്‍ക്ക് ടള്ളി (90) അന്തരിച്ചു. ഡല്‍ഹിയിലെ സാകേത് മാക്‌സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു 1935 ഒക്ടോബര്‍ 24-ന് കൊല്‍ക്കത്തയിലായിരുന്നു ജനനം.
1971-ലെ ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം, ബാബറി മസ്ജിദ് തകര്‍ച്ച തുടങ്ങിയ നിര്‍ണ്ണായക സംഭവങ്ങള്‍ അദ്ദേഹം ലോകത്തിന് മുന്നിലെത്തിച്ചു.
2002 ല്‍ ബ്രിട്ടന്റെ ‘നൈറ്റ് ഹുഡ്’ പദവിയും 2005 ല്‍ ഇന്ത്യയുടെ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചു.
അദ്ദേഹത്തിന്റെ വേര്‍പാടോടെ ഇന്ത്യയുടെ അഞ്ച് പതിറ്റാണ്ടുകാലത്തെ ചരിത്രം സൂക്ഷ്മമായി നിരീക്ഷിച്ച ഒരു വലിയ ശബ്ദമാണ് ഇല്ലാതായത്




