Kannur
താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ മുസ്ലിം നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ നേതാവ്: ഖലീല്‍ ബുഖാരി തങ്ങള്‍

എട്ടിക്കുളം \ മുസ് ലിം നവോത്ഥാനം സാധ്യമാക്കുന്നതിന് മുന്നില്‍ നിന്ന് നയിച്ച നേതാവായിരുന്നു സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളെന്നും ആത്മീയ-ആദര്‍ശ രംഗത്ത് മാതൃകാപരമായ ജീവിതം നയിച്ച മഹാമനീഷിയായിരുന്നു അദ്ദേഹമെന്നും പുതിയ തലമുറക്ക് പകര്‍ത്താനും പഠിക്കാനുമുള്ള തുറന്ന പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. എട്ടിക്കുളത്ത് നടന്ന ‘താജുല്‍ ഉലമയുടെ ലോകം’ ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
താജുല്‍ ഉലമാ എജ്യുക്കേഷണല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം കെ ദാരിമി വഴി ക്കടവ്,ഹംസ മദനി ചെമ്മലശ്ശേരി, ശിഹാബ് സഖാഫി വെളിമുക്ക് ,മുസ്ഥഫ ഹാജി,നാസിം ഹാജി പയ്യന്നൂര്‍, ഹാരിസ് ഹാജി മാട്ടൂല്‍, സഅദുല്‍ അമീന്‍ അഹ്സനി,റഫീഖ് ലത്വീഫി എട്ടിക്കുളം, മുഹമ്മദ് കുഞ്ഞി ഹാജി, അഹ്മദ് ഹാജി, മഹ്മൂദ് എട്ടിക്കുളം എന്നിവര്‍ സംബന്ധിച്ചു.
താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ 12-ാം ഉറൂസ് മുബാറകിന് ചൊവ്വാഴ്ച തുടക്കമാവും. വൈകുന്നേരം 4 ന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തും.തുടര്‍ന്ന് വിവിധ ആത്മീയ-വൈജ്ഞാനിക പരിപാടികള്‍ നടക്കും. വ്യാഴാഴ്ച വൈകുന്നേരം 5 ന് നടക്കുന്ന സമാപന സംഗമം സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ കെഎസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.