Connect with us

Uae

മാലിന്യത്തില്‍ നിന്ന് 52,000 വീടുകളില്‍ പ്രകാശം പരത്താന്‍ തദ്‌വീര്‍

900,000 ടണ്‍ മാലിന്യത്തില്‍ നിന്ന് സംസ്‌കരണം നടത്താവുന്ന ശേഷിയുള്ള സ്റ്റേഷന്‍ ഇതിന്നായി നിര്‍മിക്കും

Published

|

Last Updated

അബൂദബി |  എമിറേറ്റ്സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനിയുടെ സഹകരണത്തോടെ അബൂദബി വേസ്റ്റ് മാനേജ്മെന്റ് കമ്പനി (തദ്വീര്‍) മാലിന്യങ്ങളെ പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സാക്കി മാറ്റുന്ന പദ്ധതി വികസിപ്പിക്കുന്നു. 900,000 ടണ്‍ മാലിന്യത്തില്‍ നിന്ന് സംസ്‌കരണം നടത്താവുന്ന ശേഷിയുള്ള സ്റ്റേഷന്‍ ഇതിന്നായി നിര്‍മിക്കും. പ്രതിവര്‍ഷം 1.1 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുറയ്ക്കുന്ന ഈ നൂതന പദ്ധതി എമിറേറ്റിലെ ഏകദേശം 52,500 വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ സഹായിക്കും.

മാലിന്യ-ഊര്‍ജ്ജ സാങ്കേതികവിദ്യ എന്നത് മാലിന്യത്തെ വൈദ്യുതി, ചൂട് അല്ലെങ്കില്‍ ഇന്ധനം എന്നിങ്ങനെ വിവിധ സാങ്കേതിക വിദ്യകളിലൂടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സാക്കി മാറ്റുന്ന പ്രക്രിയ സംബന്ധമായി കമ്പനി വിശദീകരിച്ചു. ഖര മുനിസിപ്പല്‍ മാലിന്യങ്ങള്‍ ശേഖരിക്കുകയും തരംതിരിക്കുകയും തുടര്‍ന്ന് മാലിന്യം കത്തിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സംവിധാനമാണ് പ്രവര്‍ത്തിക്കുക. 850 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനില, താപം ഉല്‍പ്പാദിപ്പിക്കുന്നതിനും പിന്നീട് ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുമായി നീരാവിയാക്കി മാറ്റുന്നു. ഒരു ടണ്‍ മുനിസിപ്പല്‍ ഖരമാലിന്യത്തില്‍ നിന്ന് 550-700 കിലോവാട്ട് മണിക്കൂര്‍ വരെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.

 

Latest