Malappuram
അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക ശുശ്രൂഷക്ക് മലപ്പുറം പ്രസ് ക്ലബ്ബിലും സൗകര്യം
പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കെ ഡബ്ല്യു യു ജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഫോട്ടോ ക്യാപ്ഷന്‍: അടിയന്തരഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിന് മലപ്പുറം പ്രസ് ക്ലബ്ബില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി സ്ഥാപിക്കുന്ന ഫസ്റ്റ് എയ്ഡ് ബോക്സും സാമഗ്രികളും ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന് അല്‍ ഐദ്രൂസി പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് കൈമാറുന്നു.
മലപ്പുറം| സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബില്‍ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ പദ്ധതി കോട്ടക്കുന്നിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും പരിസരത്തെ പൊതുജനങ്ങള്‍ക്കും പ്രസ് ക്ലബ്ബിലെത്തുന്നവര്ക്കും പ്രയോജനപ്പെടും.
ചെറിയ മുറിവുകള്‍ക്കും പരുക്കുകള്‍ക്കും പ്രാഥമിക പരിചരണം നല്കുന്നതിനാവശ്യമായ ബെറ്റാഡിന് സൊല്യൂഷന്, പഞ്ഞി, ഓയിന്റ്മെന്റ്, ഡെറ്റോള്‍, ബാന്ഡേജുകള്, സാനിറ്റൈസര്‍,സിസ്സേഴ്സ്, പാഡുകള്‍ തുടങ്ങി 15 ഇനം സാമഗ്രികളാണ് ബോക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉപയോഗിച്ചു തീരുന്ന സാമഗ്രികള്‍ എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ യഥാസമയം പുനഃസജ്ജീകരിക്കും.
പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കെ ഡബ്ല്യു യു ജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന് അല്‍ ഐദ്രൂസി കല്ലറക്കല്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍, സെക്രട്ടറി വി പി നിസാര്‍ എന്നിവര്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്സും സാമഗ്രികളും കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി പദ്ധതി പരിചയപ്പെടുത്തി.
ജില്ലാ ഭാരവാഹികളായ കെ സൈനുദ്ദീന്‍ സഖാഫി, പി ടി നജീബ് കല്ലരട്ടിക്കല്‍, മുസ്തഫ അഹ്സനി കൊളത്തൂര്‍, പി എം സിറാജുദ്ദീന് കിടങ്ങയം, സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി, അബ്ബാസ് സഖാഫി കോഡൂര്‍, അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, പ്രസ് ക്ലബ്ബ് ഭാരവാഹികളായ ജോയിന്റ് സെക്രട്ടറി പി പി അഫ്താബ് ,കെ ബി സതീഷ്കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായ് എന്നിവര്‍ സംബന്ധിച്ചു.
Content Highlights: SYS Malappuram Zone placed a 15-item first aid box at Malappuram Press Club for tourists at Kottakunnu, locals, and journalists. KUWJ leader Suresh Edappal inaugurated the Samastha centenary initiative. SYS Santhwana will restock supplies regularly.


