Connect with us

Organisation

എസ് വൈ എസ് പുസ്തക ചര്‍ച്ചയും പ്രതിഭാ സംഗമവും

പുസ്തകവായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സ്ഥാപിക്കുന്ന ഓപ്പണ്‍ ലൈബ്രറി പദ്ധതിക്കും ജില്ലയില്‍ തുടക്കമായി.

Published

|

Last Updated

പത്തനംതിട്ട | എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുസ്തക ചര്‍ച്ചയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാഥികള്‍ക്കുള്ള അനുമോദനവും അവാര്‍ഡ് സദസ്സും സംഘടിപ്പിച്ചു. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. അല്‍ വാരിസ് മുഹമ്മദ് ജൗഹരി കടയ്ക്കല്‍ പുസ്തക ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സയ്യിദ് ബാ ഫഖ്‌റുദ്ദീന്‍ ബുഖാരി, അബ്ദുല്‍ ഖാദര്‍ അഹ്മദ് ചൊവ്വര, എ പി മുഹമ്മദ് അശ്ഹര്‍, ഇസ്മാഈല്‍, സുധീര്‍ വഴിമുക്ക് സംസാരിച്ചു.

പുസ്തകവായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സ്ഥാപിക്കുന്ന ഓപ്പണ്‍ ലൈബ്രറി പദ്ധതിക്കും ജില്ലയില്‍ തുടക്കമായി. ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ലൈബ്രറികള്‍ സ്ഥാപിക്കുന്നത്.