Connect with us

sys

എസ് വൈ എസ് കാര്‍ഷിക ചന്ത വ്യാഴാഴ്ച മലപ്പുറത്ത്

പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച ഹരിത മുറ്റം പദ്ധതിയിലൂടെ സോണിലെ സര്‍ക്കിള്‍ തലങ്ങളില്‍ വിളവെടുത്ത കാര്‍ഷിക വിഭവങ്ങളാണ് ചന്തയിലുണ്ടാകുക

Published

|

Last Updated

മലപ്പുറം | കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ വ്യാഴാഴ്ച കുന്നുമ്മല്‍ ടൗണ്‍ ഹാളിന് സമീപം കാര്‍ഷിക ചന്ത സംഘടിപ്പിക്കും. പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച ഹരിത മുറ്റം പദ്ധതിയിലൂടെ സോണിലെ സര്‍ക്കിള്‍ തലങ്ങളില്‍ വിളവെടുത്ത കാര്‍ഷിക വിഭവങ്ങളാണ് ചന്തയിലുണ്ടാകുക. യുവാക്കളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, അധ്വാന ശീലം പ്രോത്സാഹിപ്പിക്കുക, വിഷ രഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് പൂക്കോട്ടൂര്‍, മേല്‍മുറി, മലപ്പുറം, കോഡൂര്‍ ഈസ്റ്റ്, കോഡൂര്‍ വെസ്റ്റ്, കുറുവ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് തുടങ്ങിയ സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ വിവിധ കാര്‍ഷിക ഇനങ്ങളാണ് ഉണ്ടാക്കിയത്. അതിന് പുറമെ വീടുകളില്‍ അടുക്കളത്തോട്ടവും നിര്‍മിച്ചിരുന്നു.

കാര്‍ഷിക ചന്തയില്‍ പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് പുറമെ മത്സ്യം, മണ്‍ പാത്രങ്ങള്‍, സ്‌കൂളിലേക്ക് ആവശ്യമായ വസ്തുക്കള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ചന്ത നടക്കുക. രാവിലെ പത്തിന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കാര്‍ഷിക ഗവേഷണ കേന്ദ്ര മേധാവി ഡോ. പി മുസ്തഫ മുഖ്യാതിഥിയാകും. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ കോഡൂര്‍, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബ്ദുറഹീം കരുവള്ളി, സെക്രട്ടറി പി പി മുജീബുറഹ്്മാന്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുന്നാസര്‍ കോഡൂര്‍, എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മുസ്്‌ലിയാര്‍ മക്കരപ്പറമ്പ് എന്നിവര്‍ പ്രസംഗിക്കും.

Latest