Kerala
സ്വപ്‌ന സുരേഷിന്റെ മാതാവ് ജയിലിലെത്തി ജാമ്യ രേഖകള്‍ കൈമാറി; മാധ്യമങ്ങളോട് പ്രതികരിച്ചില്ല
തനിക്ക് ഒന്നും പറയാനില്ലെന്ന് മാത്രമാണ് സ്വപ്‌ന സുരേഷിന്റെ മാതാവ് പ്രഭ പ്രതികരിച്ചത്
തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മാതാവ് പ്രഭ അട്ടക്കുളങ്ങര ജയിലിലെത്തി. സ്വപ്‌ന സുരേഷിന്റെ ജാമ്യ രേഖകളുമായാണ് ഇവര്‍ രാവിലെ പത്തരയോടെ ജയിലിലെത്തിയത്.ജാമ്യ രേഖകള്‍ സൂപ്രണ്ടിന് കൈമാറി .പത്ത് മിനുട്ടിന് ശേഷം ജയിലിന് പുറത്തിറങ്ങിയ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സ്വപ്‌ന സുരേഷ് പുറത്തിറങ്ങുന്നതും കാത്ത് മാധ്യമങ്ങളുടെ വലിയൊരു നിരതന്നെ ജയിലിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തനിക്ക് ഒന്നും പറയാനില്ലെന്ന് മാത്രമാണ് സ്വപ്‌ന സുരേഷിന്റെ മാതാവ് പ്രഭ പ്രതികരിച്ചത്. ഏറെ അസ്വസ്ഥയായിട്ടാണ് ഇവരെ കാണാനായത്.
അതേസമയം എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസമായിട്ടും സ്വപ്‌ന സുരേഷ് ജയിലില്‍ തുടരുകയാണ്. ജാമ്യ രേഖകള്‍ സമര്‍പ്പിക്കാനാകാത്തതിനെ തുടര്‍ന്നാണിത്.


