Kerala
ലൈംഗികാതിക്രമ ആരോപണം: ദീപകിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പോലീസ്
പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തത്.
കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.
പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തത്. ദീപക് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്.
പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് പറഞ്ഞ് ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ആരോപിച്ച് ദീപക്കിന്റെ കുടുംബം മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.


