Kuwait
കുവൈത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ വിലങ്ങ് വെക്കരുത്
കോടതിമുറിക്ക് പുറത്ത് പ്രതികൾക്ക് വിലങ്ങ് വെക്കുന്നതിന് തടസ്സമില്ല.

കുവൈത്ത് സിറ്റി | കുവൈത്തിൽ ഇനി മുതൽ വിലങ്ങ് വച്ച് പ്രതികളെ കോടതി മുറികളിൽ ഹാജരാക്കരുതെന്ന് നിർദേശം. കുറ്റം തെളിയുന്നത് വരെ പ്രതികൾ നിരപരാധിയാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനാണ് പുതിയ തീരുമാനമെന്ന് ജഡ്ജിമാർ വ്യക്തമാക്കി.
വിധി നടപ്പാക്കുന്ന ജഡ്ജിയുടെ മുന്നിൽ പ്രതി എന്ന് ആരോപിക്കപ്പെടുന്ന ആൾ പൂർണമായും സ്വതന്ത്രനാണ് എന്ന കാഴ്ചപ്പാടാണ് നിർദേശം നൽകാൻ കാരണം. വിലങ്ങണിയിച്ച അവസ്ഥയിൽ പ്രതിക്ക് ഭയമുണ്ടാകുകയും വാദമുഖങ്ങൾ ദുർബലപ്പെടുകയും
വിലങ്ങില്ലാതിരിക്കുമ്പോൾ ആഗ്രഹിക്കുന്നതെല്ലാം ജഡ്ജിയോട് തുറന്നുപറയാൻ പ്രതിക്ക് സാധിക്കും. അതേസമയം, കോടതിമുറിക്ക് പുറത്ത് പ്രതികൾക്ക് വിലങ്ങ് വെക്കുന്നതിന് തടസ്സമില്ല.
ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----