Connect with us

National

പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന ടീസ്റ്റ സെതല്‍വാദിന്റെ ഹരജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു

നേരത്തെ ടീസ്റ്റക്ക് ജാമ്യം അനുവദിച്ചത് മൂന്നംഗ ബെഞ്ചായതിനാലാണ്, പാസ്പോര്‍ട്ട് വിട്ടുനല്‍കുന്ന കാര്യത്തിലും മൂന്നംഗം ബെഞ്ച് തന്നെ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ ഹരജി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. നേരത്തെ ടീസ്റ്റക്ക് ജാമ്യം അനുവദിച്ചത് മൂന്നംഗ ബെഞ്ചായതിനാലാണ്, പാസ്പോര്‍ട്ട് വിട്ടുനല്‍കുന്ന കാര്യത്തിലും മൂന്നംഗം ബെഞ്ച് തന്നെ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചത്. ടീസ്റ്റയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ചമച്ചുവെന്നാരോപിച്ച് ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2023 ജൂലൈയിലാണ് സുപ്രീംകോടതി ടീസ്റ്റയ്ക്ക് സ്ഥിരം ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

വിദേശയാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പാസ്പോര്‍ട്ട് സ്ഥിരമായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest