Connect with us

National

നീറ്റ്-യുജി പരീക്ഷാഫലം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

ഫലം റദ്ദാക്കുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുമെന്ന് കോടതി

Published

|

Last Updated

ന്യൂഡൽഹി | നീറ്റ്-യുജി 2025 പരീക്ഷാഫലം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഒരു ചോദ്യത്തിൽ പിശകുണ്ടെന്ന് ആരോപിച്ച് ഒരു വിദ്യാർഥി നൽകിയ ഹരജിയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. സമാനമായൊരു ഹർജി രണ്ട് ദിവസം മുമ്പ് തള്ളിയിരുന്നെന്നും, വ്യക്തിപരമായ പരീക്ഷാ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

“സമാനമായ വിഷയങ്ങൾ ഞങ്ങൾ തള്ളിയിട്ടുണ്ട്. ഒന്നിലധികം ശരിയുത്തരങ്ങൾ ഉണ്ടാവാമെന്നത് ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷേ, ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ ഒരു പരീക്ഷയിൽ ഞങ്ങൾക്ക് ഇടപെടാൻ കഴിയില്ല. ഇത് ഒരു വ്യക്തിയുടെ മാത്രം കാര്യമല്ല. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഇത് ബാധിക്കും” – ബെഞ്ച് നിരീക്ഷിച്ചു.

ചോദ്യത്തിലെ തെറ്റ് തിരുത്താനും ഫലം പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി ഹർജി നൽകിയത്. കൗൺസിലിംഗ് നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന രാജ്യവ്യാപക പ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്).

Latest