Connect with us

niyamasabha

സപ്ലൈകോ വിലവര്‍ധന: ബഹളത്തിനിടെ നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു

സഭ സമ്മേളിക്കുമ്പോള്‍ വില കൂട്ടിയത് സഭയോടുള്ള അവഹേളനമെന്നു പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | സപ്ലൈകോ വിലവര്‍ധനയുടെ പേരില്‍ നിയമസഭയില്‍ ബഹളം. സഭ സമ്മേളിക്കുമ്പോള്‍ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന ആക്ഷേപം ഉന്നയിച്ചു ബഹളം നടക്കുന്നതിനിടെ ധന വിനിയോഗ ബില്ലും വോട് ഓണ്‍ അക്കൗണ്ടും ചര്‍ച്ച കൂടാതെ പാസാക്കി, നിയമ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.

സഭയില്‍ ചര്‍ച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ സതീശനെ തടസപ്പെടുത്തി ഭരണപക്ഷവും രംഗത്തിറങ്ങി.

തുടര്‍ന്ന് പ്രതിപക്ഷം പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തെത്തിയാണു പ്രതിഷേധിച്ചത്. ഭരണപക്ഷവും സീറ്റില്‍ നിന്ന് എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ടും ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

Latest