Kerala
ലൈംഗികാതിക്രമം: വേടനെതിരെ വീണ്ടും പരാതി
വേടൻ ഒളിവിലെന്ന് പോലീസ്

കൊച്ചി | ലൈംഗികാതിക്രമത്തിന് റാപര്‍ വേടനെതിരെ വീണ്ടും കേസ്. ഗവേഷണ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. സംഭവത്തിൽ ഐ പി സി 354, 354A (1), 294 (b) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി. ഗവേഷണ വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കൊച്ചി പോലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വേടനെതിരെ നിലവിലുണ്ട്. വേടന്‍ ഒളിവില്‍ തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. പരാതി ഉയര്‍ന്നതിന് പിന്നാലെ സംഗീത പരിപാടികള്‍ റദ്ദാക്കിയ വേടനെ കുറിച്ച് യാതൊരു വിവരവുമില്ല.
---- facebook comment plugin here -----