Kerala
സൂപ്പർ ബ്ലൂ മൂണിന് പിന്നാലെ ആകാശക്കാഴ്ചയൊരുക്കി സൂര്യവലയം
ഇന്നലെ സൂപ്പർ ബ്ലൂ മൂൺ സമയത്ത് ചിലയിടങ്ങളിൽ ചന്ദ്രന് ചുറ്റും സമാനമായ വലയം കണ്ടിരുന്നു.

കൊച്ചി | ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമായ സൂപ്പർ ബ്ലൂ മൂണിന് പിന്നാലെ ആകാശക്കാഴ്ചയൊരുക്കി സൂര്യ വലയം. സൂര്യന് ചുറ്റും മഴവിൽ വർണത്തിൽ വലയം രൂപപ്പെടുന്ന സൺ ഹാലോ പ്രതിഭാസം സംസ്ഥാനത്ത് പലയിടത്തും ദൃശ്യമായി. ഇന്നലെ സൂപ്പർ ബ്ലൂ മൂൺ സമയത്ത് ചിലയിടങ്ങളിൽ ചന്ദ്രന് ചുറ്റും സമാനമായ വലയം കണ്ടിരുന്നു.

ഇന്ന് പകൽ സൂര്യന് ചുറ്റും ദൃശ്യമായ വലയം. മാനന്തവാടി അഞ്ചാം പീടികയിൽ നിന്ന് അഫീഫ അബ്ദുൽ സത്താർ പകർത്തിയ ദൃശ്യം
അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഐസ്പരലുകളുമായി കൂടിച്ചേരുന്ന സൂര്യനില്‍ നിന്ന് ഉണ്ടാവുന്ന പ്രകാശം കാരണം സംഭവിക്കുന്ന ഒപ്റ്റിക്കല്‍ പ്രതിഭാസമാണ് സണ്‍ ഹാലോ എന്നറിയപ്പെടുന്നത്. സൂര്യനോ ചന്ദ്രനോ അടുത്തായി ഇവ കാണപ്പെടുന്നു. ഹാലോസിന് കാരണമായ ഐസ്പരലുകള്‍ തണുത്ത കാലാവസ്ഥയില്‍ നിലത്തിനടുത്ത് പൊങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്.