Connect with us

sachin pilot against left

രാജ്യത്ത് ഇടത് രാഷ്ട്രീയത്തിന്റെ അസ്തമയം: സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നത സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇടത് രാഷ്ട്രീയത്തിന്റെ അസ്തമയമായെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബംഗാളിലും ത്രിപുരയിലും ഇക്കാര്യം വ്യക്തമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇടത് രാഷ്ട്രീയം കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനക്ഷേമം ഉറപ്പുവരുത്തുന്നതില്‍ കേരളം പരാജയമാണ്. ഇന്ധനവിലയില്‍ ഇളവ് നല്‍കാത്ത ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തും. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നത സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണ്. നിലവിലെ മന്ത്രിസഭാ പുനസംഘടനയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest