Connect with us

National

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍, മലയാളത്തിന് അഭിമാനമേകി വേറെയും അവാര്‍ഡുകള്‍

ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാര്‍ഡ്. വൈക്കം വിജയലക്ഷ്മിയാണ് ഗായിക. ഷഹനാദ് ജലാല്‍ മികച്ച ഛായാഗ്രാഹകന്‍. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം.

Published

|

Last Updated

ന്യൂഡല്‍ഹി | 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനമായി നടന്‍ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ത്തിക് ആര്യനു (ചന്തു ചാമ്പ്യന്‍)മായി അദ്ദേഹം അവാര്‍ഡ് പങ്കുവെക്കുകയായിരുന്നു. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചത്. മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ (1990), പൊന്തന്‍മാട, വിധേയന്‍ (1994), ഡോ. ബാബാസാഹേബ് അംബേദ്കര്‍ (1999) എന്നീ സിനിമകളിലെ അഭിനയമാണ് ഇതിനു മുമ്പ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. ഇതോടെ മികച്ച നടനുള്ള തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കുന്ന നടനായി മമ്മൂട്ടി മാറി.

മലയാളത്തിന് കൂടുതല്‍ തിളക്കമേകി മറ്റ് ചില പ്രധാന പുരസ്‌കാരങ്ങളും ലഭിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രമായി. വൈക്കം വിജയലക്ഷ്മിയാണ് ഗായിക. ‘ആം’ എന്ന സിനിമയിലെ ആലാപനത്തിനാണ് പുരസ്‌കാരം. ഷഹനാദ് ജലാല്‍ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു (ചിത്രം: ഭ്രമയുഗം).

യാമി ഗൗതം ആണ് മികച്ച നടി (ആര്‍ട്ടിക്കില്‍ 370). അമരന്‍ എന്ന സിനിമ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് സംവിധായകന്‍. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. രായന്‍ മികച്ച തമിഴ് ചിത്രമായും ശ്രീകാന്ത് ഹിന്ദി ചിത്രമായു തിരഞ്ഞെടുക്കപ്പെട്ടു. സുകുമാര്‍ ആണ് തിരക്കഥാകൃത്ത് (പുഷ്പ 2). വെങ്കി അറ്റ്‌ലൂരി സംഭാഷണ രചയിതാവിനുള്ള പുരസ്‌കാരം നേടി.

ഡല്‍ഹിയിലെ നാഷണല്‍ മീഡിയാ സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സംവിധായകന്‍ ജയരാജായിരുന്നു ജൂറി ചെയര്‍മാന്‍. 11 അംഗങ്ങളാണ് ജൂറിയില്‍ ഉണ്ടായിരുന്നത്.

Content Highlights:
The 72nd National Film Awards have been officially announced today. Malayalam megastar Mammootty won the prestigious Best Actor award for his exceptional performance in Bramayugam. Several other major accolades were also bagged by Malayalam technicians and artists.

 

 

Latest