Connect with us

Kerala

മലപ്പുറം ഒതുക്കുങ്ങലില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ തെരുവ് നായ കടിച്ചു

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനാണ് കടിയേറ്റത്. പഞ്ചായത്തിലെ തന്നെ മുസ്തഫയങ്ങാടി, മുസ്‌ലിയാരങ്ങാടി, മുനമ്പത്ത് എന്നിവിടങ്ങളിലായി മറ്റ് മൂന്ന് പേരെയും ഇതേ നായ കടിച്ചു.

Published

|

Last Updated

മലപ്പുറം | ഒതുക്കുങ്ങലില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ തെരുവ് നായ കടിച്ചു. തൊടുവത്തുപറമ്പില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനാണ് കടിയേറ്റത്. മുഹമ്മദ് റാഫി-ജഹറ ദമ്പതികളുടെ മകന്‍ ഹനി അസീം ആണ് ആക്രമണത്തിനിരയായത്.

കുഞ്ഞിന്റെ ശരീരത്തിന്റെ പല ഭാഗത്തും സാരമായി കടിയേറ്റു. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ തന്നെ മുസ്തഫയങ്ങാടി, മുസ്‌ലിയാരങ്ങാടി, മുനമ്പത്ത് എന്നിവിടങ്ങളിലായി മറ്റ് മൂന്ന് പേരെയും ഇതേ തെരുവുനായ കടിച്ച് പരുക്കേല്‍പ്പിച്ചു. മുസ്തഫയങ്ങാടി സ്വദേശി റിഷാന്‍ അലി, മുസ്‌ലിയാരങ്ങാടി സ്വദേശി നാരായണന്‍, മുനമ്പത്ത് സ്വദേശി സൈനബ എന്നിവര്‍ക്കാണ് കടിയേറ്റത്.

Content Highlights: A horrifying incident occurred in Othukkungal, Malappuram, where a five-month-old infant was attacked by a stray dog. The child sustained injuries in the sudden assault and was rushed to the hospital. Locals have expressed severe concern over the rising stray dog menace in the region.

 

Latest