Connect with us

Kerala

ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസ്; അഞ്ചാം പ്രതി അറസ്റ്റില്‍

പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചതു കണ്ടെത്തിയതോടെയാണ് ഇയാളും വലയിലായത്

Published

|

Last Updated

കാസര്‍കോട്  | ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ചാം പ്രതിയേയും ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിയ ചെറക്കാപ്പാറയിലെ ഷഹീദ് ( 35) ആണ് അറസ്റ്റിലായത്. 16 കാരന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ വീടിനു പരിസരത്തു നിന്നാണ് ഷഹീദിനെപോലീസ് പിടികൂടിയത്. പെണ്‍കുട്ടിക്കും പ്രതിയെ ക്യത്യമായി അറിയില്ലായിരുന്നു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചതു കണ്ടെത്തിയതോടെയാണ് ഇയാളും വലയിലായത്

17കാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് മാറി മാറി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ ആദ്യം അറസ്റ്റിലായ മൂന്നുപേര്‍ റിമാന്റിലാണ്. കഴിഞ്ഞയാഴ്ച പിടിയിലായ 16 കാരന്‍ ജൂവനൈല്‍ കസ്റ്റഡിയിലാണ്.ബേക്കല്‍ ഇന്‍സ്പെക്ടര്‍ എന്‍ കെ അനില്‍കുമാര്‍, എഎസ്ഐ പി വി രാജേഷ്‌കുമാര്‍ സീനിയര്‍ സിവില്‍ സാജന്‍ പോലീസ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷഹീദിനെ കസ്റ്റഡിയിലെടുത്തത്.

Content Highlights: Bekal police arrested the fifth accused, Shaheed, in the Kasaragod minor sexual assault case. The 35-year-old was caught near his residence after phone records linked him to the victim. Four other accused, including a 16-year-old, were previously arrested by the investigation team.

 

---- facebook comment plugin here -----

Latest