Connect with us

Kerala

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്നും പൊള്ളലേറ്റ സ്ത്രീ മരിച്ചു

മെഴുകുതിരിയില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു

Published

|

Last Updated

കൊച്ചി  | പവര്‍കട്ടിനിടെ തുടര്‍ന്ന് കത്തിച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. എറണാകുളം എളമക്കര സ്വദേശിനി മറിയം പൈലി(71) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

 

രാത്രിയില്‍ വൈദ്യുതി മുടങ്ങിയപ്പോള്‍ മറിയം മെഴുകുതിരി കത്തിച്ചു. ഇതിനിടെ മെഴുകുതിരിയില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും തീ ദേഹത്ത് പടര്‍ന്നിരുന്നു. സാരമായി പൊള്ളലേറ്റ മറിയത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറിയം 40 ശതമാനം പൊള്ളേറ്റ പൈലി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

#KochiNews #FireAccident #KeralaNews #TragicDeath #SafetyFirst

Content Highlights: An elderly woman living alone in Elamakkara died after her clothes caught fire from a candle during a power cut. Neighbors rushed her to the hospital after hearing her cries. She passed away at Kottayam Medical College Hospital while undergoing treatment for forty percent burns.

 

---- facebook comment plugin here -----

Latest