Connect with us

Kerala

എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ഇനി മുതല്‍ ഈടാക്കുക നാലര വര്‍ഷത്തെ ഫീസ് മാത്രം, ഉത്തരവിറങ്ങി

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അഞ്ച് വര്‍ഷത്തെ ഫീസ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് കോഴ്സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാവുവെന്ന് സര്‍ക്കാര്‍ ഉത്തരവ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

 

കോഴ്സിന്റെ യഥാര്‍ഥ കാലയളവായ നാലര വര്‍ഷത്തെ ഫീസ് മാത്രം ഈടാക്കുന്ന തരത്തില്‍, ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന പുതുക്കി നിശ്ചയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2024-ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്.എന്നാല്‍ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അഞ്ച് വര്‍ഷത്തെ ഫീസ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു

Content Highlights: The Kerala government issued an official order restricting MBBS tuition fee collection to four and a half years. This decision aligns with the National Medical Commission guidelines regarding actual academic course duration. The Fee Regulatory Committee will revise the structure to prevent extra financial burden on students.

---- facebook comment plugin here -----

Latest