International
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു
സോബേഴ്‌സിന്റെ മരണത്തോടെ ക്രിക്കറ്റിലെ സുവര്‍ണ്ണ യുഗത്തിനാണ് അവസാനമാകുന്നത്
ലണ്ടന്‍ | ലോകം കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. ബാര്‍ബഡോസിലെ വീട്ടിലായിരുന്നു അന്ത്യമെന്നു മകന്‍ ഡാനിയേല്‍ സോബേഴ്സ് സ്ഥിരീകരിച്ചു.
സോബേഴ്‌സിന്റെ മരണത്തോടെ ക്രിക്കറ്റിലെ സുവര്‍ണ്ണ യുഗത്തിനാണ് അവസാനമാകുന്നത്. 1954-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സോബേഴ്സ്, വെസ്റ്റ് ഇന്‍ഡീസിനായി 93 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. ഇടംകൈയ്യന്‍ ബാറ്ററായിരുന്ന സോബേഴ്‌സ് ടെസ്റ്റില്‍ 8,032 റണ്‍സും 235 വിക്കറ്റുകളും സ്വന്തമാക്കി.
1958-ല്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റണ്‍സ് ദീര്‍ഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു. ഈ സ്‌കോര്‍ പിന്നീട് ബ്രയാന്‍ ലാറ തകര്‍ത്തു. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരേപോലെ തിളങ്ങിയ സോബേഴ്സ്,ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ചരിത്രത്തില്‍ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയ താരമെന്ന റെക്കോര്‍ഡിനും ഉടമയാണ്.
1975-ല്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തിന് ‘നൈറ്റ്ഹുഡ്’ (സര്‍ പദവി) നല്‍കി. സോബേഴ്‌സിന്റെ വിയോഗത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും പ്രമുഖ ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി.
Content Highlights:
West Indies cricket legend Sir Gary Sobers has passed away at the age of 89 due to age-related ailments. Regarded as one of the greatest all-rounders in cricket history, he scored 8,032 runs and took 235 wickets in 93 Tests. The International Cricket Council and major players expressed condolences.



