Kerala
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡി വൈ എഫ് ഐ നേതാവ് റിബേഷ് കൃഷ്ണന് മുന്‍കൂര്‍ ജാമ്യം
റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.
കോഴിക്കോട് | കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡി വൈ എഫ് ഐ നേതാവിന് മുന്‍കൂര്‍ ജാമ്യം. സംഘടനയുടെ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചത്. പ്രതി ചേര്‍ക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് റിബേഷ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
എന്നാല്‍, റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. സ്‌ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ആറങ്ങോട്ട് എം എല്‍ പി സ്‌കൂള്‍ അധ്യാപകനായ റിബേഷാണെന്ന് നേരത്തെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം ആരോപിച്ചിരുന്നു. റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന ആരോപണവും കാസിം ഉന്നയിച്ചു.
അതിനിടെ, കേസിലെ പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) ഹരജി തള്ളി കോടതി. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. സി പി എം നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ജിതിന്‍ ഭാസ്‌കര്‍ സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നായിരുന്നു എസ് ഐ ടി ആരോപണം.
Content Highlights:
The Kerala High Court has granted anticipatory bail to DYFI leader Ribesh Krishnan in the controversial Kafir screenshot case. The case pertains to a communal social media post circulated during the Vadakara Lok Sabha election campaign. The court decision comes amid intense political debates in Kerala.



